Monday 1 March 2021

Patrol price hike

 പെട്രോള്‍ വില വര്‍ദ്ധനവ്

- എം. എസ് അഗസ്റ്റിന്‍

  പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..!

പെട്രോള്‍, ഡീസല്‍, എല്‍പിജി ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നു. 32 രൂപ അടിസ്ഥാനവിലയുള്ള പെട്രോള്‍  92 മുതല്‍ 97 വരെ വിലയില്‍ ജനങ്ങള്‍ വാങ്ങേണ്ടി വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ മൂലമാണ്.

പെട്രോള്‍ വില വര്‍ദ്ധനവില്‍ താന്‍ ധര്‍മ്മ സങ്കടത്തിലാണെന്നും തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും  ഇന്ത്യയുടെ ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറയുന്നു. സംസ്ഥാനം വില കുറച്ചാലെ ഇന്ധനവിലക്കയറ്റത്തില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മോചനമാകുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീമാന്‍ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി ശ്രീമാന്‍ വി. മുരളീധരനും പറയുന്നു.  

    ഈ പ്രസ്താവനകളില്‍ വല്ല കാര്യവുമുണ്ടൊ? എന്തു കൊണ്ട് ഈ വില വര്‍ദ്ധന? പെട്രോളിന്റെ വില നിര്‍ണയിക്കുന്നതെങ്ങിനെയാണ്?

ഉദാഹരണത്തിന് 16.02.2021 ല്‍ മാര്‍ക്കറ്റില്‍ 90 രൂപാ വിലയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള്‍,  

1.    കേന്ദ്ര സര്‍ക്കാരിന് എക്സൈസ് ഡ്യൂട്ടി വിഹിതമായ ഒരു പൈസ (.826 പൈസ), സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി, വിവിധ അടിസ്ഥാന വികസനത്തിനുള്ള സെസ്സുകള്‍ തുടങ്ങിയവയിലൂടെ 33 (32.326) രൂപയും ലഭിക്കുന്നു.

2.    കേരള സര്‍ക്കാരിന് കേന്ദ്ര എക്സൈസ് ഡ്യൂട്ടി വിഹിതമായ .0574 പൈസ (ഒരു പൈസയില്‍ കുറവ്), വില്പന നികുതി (VAT, 30.08%), സെസ്സ്  തുടങ്ങിയവ ഉള്‍പ്പെടെ 21 (20.67) രൂപയും ലഭിക്കുന്നു.

3.    പെട്രോളിന്റെ അടിസ്ഥാന വില, ചരക്കുകൂലി, ഡീലര്‍മാര്‍ക്കുള്ള കമ്മീഷന്‍ തുടങ്ങിയവയില്‍ 36 രൂപയാണ് ചെലവാകുന്നത്. 

    ആകെ 33 + 21 + 36 = 90/ലിറ്റര്‍

കേരള സര്‍ക്കാരിന്റെ  നികുതിയില്‍ 10 രൂപ ഇളവു നല്കിയാല്‍ കേരളത്തിന്റെ നികുതി വരുമാനത്തില്‍ 11 രൂപ കുറവു വരുമെങ്കിലും പെട്രോള്‍ വില 80 രൂപയായി കുറയും, അത് കേരളത്തില്‍ മാത്രം. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് 10 രൂപ കുറയ്ക്കുന്നതെങ്കില്‍ അത് ഇന്ത്യ മുഴുവന്‍ പെട്രോള്‍ വില കുറയുന്നതിന് കാരണമാകും. 

 പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെ 

മഹാത്മ സ്വയം സഹായ സംഘം, നെട്ടുര്‍

 നടത്തിയ വണ്ടി ഉന്തല്‍ സമരം

            എന്നാല്‍ കേന്ദത്തിനും സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന അടിസ്ഥാന എക്സൈസ് നികുതി 42% എന്നത് 41% മായി കുറയ്ക്കുകയും മറ്റു കേന്ദ്ര നികുതികള്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുയുമാണ് ചെയ്യുന്നത്.

അതേസമയം പെട്രോളിയം ഉല്പന്നങ്ങളുടെ വില കമ്പനികള്‍  യഥേഷ്ടം കൂട്ടികൊണ്ടുമിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരം കമ്പനികള്‍ക്ക് നല്കിയത്.

അത് ബിജെപി സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന അസഹനീയമായ വിലവര്‍ദ്ധനവ്. 

ഇന്ധന വില വര്‍ദ്ധനവില്‍ നിര്‍മ്മല സീതാരാമന്‍ ധര്‍മ്മ സങ്കടം അനുഭവിക്കേണ്ടതില്ല. കമ്പനികള്‍ക്ക് വില നിശ്ചയിക്കുവാനുള്ള അവകാശം നീക്കം ചെയ്യാനുള്ള നിയമം ഉണ്ടാക്കാമല്ലൊ? പൗരത്വ നിയമവും, 3 പുതിയ കാര്‍ഷിക നിയമങ്ങളും കൊണ്ടു വന്നത് ബിജെപി സര്‍ക്കാര്‍ തന്നെയല്ലെ?

അതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി വി. മുളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കെ. സുരേന്ദ്രനും കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്താതെ കേന്ദ്ര ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തണം. അതിനുള്ള നട്ടെല്ല് നിങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. കള്ളക്കണക്കുകളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരവാദിത്വമില്ലാത്ത ഡയലോഗുകളുമായി ഉളുപ്പില്ലായ്മ കാണിക്കരുത്.

നിയമം ഉണ്ടാകുന്നതു വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയില്‍ കാര്യമായ വെട്ടിക്കുറവ് വരുത്തി പെട്രോള്‍ ഉല്പന്നങ്ങളുടെ വില കുറയ്ക്കുക, വിലക്കയറ്റം തടയുക, ജനങ്ങള്‍ക്ക് ആശ്വാസം നല്കുക. അവര്‍ ഒന്ന് നടുവ് നിവര്‍ത്തി നില്ക്കട്ടെ. 

"ആത്മ നിര്‍ഭരമായ ഭാരതം 

ദേശീയ വികാരമാകണമെങ്കില്‍ ജനത്തെ ഭരണ കര്‍ത്താക്കള്‍ മനുഷ്യരായി  പരിഗണിക്കണം."


 

സമരത്തെ അഭിസംബോധന 

ചെയ്യുന്നു.

Patrol price hike

  പെട്രോള്‍ വില വര്‍ദ്ധനവ് - എം. എസ് അഗസ്റ്റിന്‍   പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..! പെട്രോള്‍, ...